Breaking News

നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ.രാജൻ സ്മാരക ക്യാമ്പസ് നിലനിർത്തണമെന്ന് കോൺഗ്രസ് എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ മാസ്റ്റർ

കണ്ണൂർ സർവകലാശാലയുടെ കീഴിൽ രാജ്യത്തെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് ആയ നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ.രാജൻ സ്മാരക ക്യാമ്പസ് നിലനിർത്തണമെന്ന് കോൺഗ്രസ് എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ മാസ്റ്റർ ആവശ്യപ്പെട്ടു.
ഇവിടെ നിന്ന് വീണ്ടും കോഴ്സുകൾ മാറ്റാനുള്ള നീക്കം കണ്ണൂർ സർവകലാശാല  ഉപേക്ഷിക്കണം. നേരത്തെ മാറ്റിയ കോഴ്സുകൾക്ക് പകരം നൂതന കോഴ്സുകൾ അനുവദിച്ച് ക്യാമ്പസ് കൂടുതൽ സജീവമാക്കണം. കാസറഗോഡ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വികാസത്തിന് ഈ ക്യാമ്പസ് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.

No comments