Breaking News

നീലേശ്വരം നഗര സഭയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി.

നീലേശ്വരം നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി.
നഗരസഭാതല പൊതുശുചീകരണം ചിറപ്പുറം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം നടന്നു. നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌ റാഫി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ  ടി. പി ലത,  വി ഗൗരി, പി. ഭാർഗവി ,   കൗൺസിലർമാരായ ടി.വി. ഷീബ, കെ.ജയശ്രീ, വി.വി.ശ്രീജ, വി.വി.സതി, പി.പി.ലത, എ. ബാലകൃഷ്ണൻ, കെ. നാരായണൻ, പി.വത്സല, പി.ശ്രീജ, റഫീഖ് കോട്ടപ്പുറം, പി.കെ.ലത, പി. കുഞ്ഞിരാമൻ, കെ.വി. ശശികുമാർ , കെ.പ്രീത, സിഡിഎസ് ചെയർ പേഴ്സൺ പി.എം സന്ധ്യ, ക്ലീൻ സിറ്റി മാനേജർ എ  കെ.പ്രകാശൻ, എ. വിജിത ടീച്ചർ എന്നിവർ സംസാരിച്ചു. കോട്ടപ്പുറം സിഎച്ച്എംകെഎസ് ഗവ.ഹയർ സെക്കന്ററി സ്കൂൾ  എൻഎസ്എസ് വളണ്ടിയർമാർ, ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിൽ  പങ്കെടുത്തു.

No comments