കുവാറ്റിയിൽ തേപ്പ് തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയിൽ.
തേപ്പ് തൊഴിലാളിയെ വീട്ടിനകത്ത് മരിച്ച നിലയിൽ. ചോയ്യംങ്കോട് കൂവാറ്റി പറയങ്ങാട്ടെ എം ബാബു (49 ) നെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണവും കഴിച്ച് കിടന്നതായിരുന്നു ബാബു.നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.പരേതരായ രാമൻ - നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ ലതിക ബളാൽ (കേരള ബാങ്ക് മാലക്കല്ല് ബ്രാഞ്ചിലെ താൽക്കാലിക ജീവനക്കാരിയാണ് ).മക്കൾ: സനൽ ബാബു ( ഡിഗ്രി വിദ്യാർഥി രാജപുരം സെൻ്റ് പയസ് കോളേജ് ),സ്വാതിക ബാബു (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ബളാൽ സ്കൂൾ).സഹോദരി: ചന്ദ്രമതി .
No comments