Breaking News

സമസ്ത‌ ജില്ലാ പ്രസിഡന്റും ഖാസിയുമായ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

കാഞ്ഞങ്ങാട്:സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡന്റും മംഗളൂരു -കീഴൂർ സംയുക്ത ഖാസിയുമായ അഹമ്മദ് ത്വാഖ മൗലവി അൽ അസ്ഹരി 76 അന്തരിച്ചു.

മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തളങ്കര ഖാസി ലൈൻ സ്വദേശി. മത, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു. ലാളിത്യം, പാണ്ഡിത്യം, ഏകോപന ചിന്തകൾ എന്നിവ സമൂഹത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.

ഇന്ന് ഉച്ചയോടെ മംഗലാപുരം യേനപ്പോയ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും വിവിധ സ്ഥാപനങ്ങളുടെ സാരഥിയുമാണ്.

1949 ഓഗസ്റ്റ് 10ന് ഖാസിയാരകത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനായി 
ജുമ്മയുടെയും മകനായി

ചെമ്പരിക്കയിലാണ് ജനനം. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂകൂളിൽ പഠനം. ദർസ് പഠനം പടന്ന മാവിലാ കടപ്പുറം, പെരിങ്ങത്തൂർ ബേവിഞ്ച ദർസുകളിലായിരുന്നു. കൊടുങ്ങല്ലൂർ അഴീക്കോട് അൽ ഇർഷാദ് കോളേജ്, പൊന്നാനി മഊനത്തുൽ ഇസ്ലാം കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉപരി പഠനത്തിന് ശേഷം കൈറോ അൽഅസ്ഹർ യൂണിവേഴ്സിറ്റിയിൽ കുല്ലിയ ശരീഅ വൽ ഖാനൂനിൽ നിന്ന് ഉസൂലുൽ ഫിഖ്ഹിൽ എം. എ ബിരുദം നേടി. ദയൂബന്ദ് ദാറുൽ
ഉലൂമിൽ നിന്ന് ദൗറാ ഹദീസിൽ ബിരുദവും തഫ്സീർ, അദബ്, മഅ്ഖൂലാത്ത് എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കോട്ടയം തിരുനക്കര ശാഫിഈ ജുമാ മസ്ജിദിൽ മൂന്ന് വർഷവും ത്വാഖയിൽ (സലാല) ജാമിഅ് ശൈഖത്തു സൽമയിൽ മുപ്പത് വർഷവും മുദരിസുമായിരുന്നു. ഖതീബും

മലബാർ ഇസ്ലാമിക കോംപ്ലക്സ‌്, ജലാലുദ്ദീൻ മുഹമ്മദ് മൗലാ ഹിഫ്‌ദുൽ ഖുർആൻ ആന്റ്റ് അറബിക് കോളേജ് (ബന്ദർ) തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രിൻസിപ്പാളായി. കാശിപട്ടണത്തെ സി.എം. ഉസ്‌താദ് മെമ്മോറിയൽ ദാറുന്നൂർ എജ്യുക്കേഷണൽ സെൻററിന്റെ അധ്യക്ഷനാണ്. ഭാര്യ: റഹ്മത്തുന്നിസ. മക്കൾ: മുഹമ്മദ് (വെൽഫിറ്റ്,അജ്‌മാൻ), ഹുസൈൻ റഹ്മാനി (പ്രിൻസിപ്പൽ, ദാറുന്നൂർ ഇസ്ലാമിക്അക്കാദമി, കാശിപ്പട്ടണം), ഫാത്തിമ, ആയിഷ, അബൂബക്കർ (മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി).

No comments