Breaking News

സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന് ബങ്കളം ഒരുങ്ങി

 സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന് ബങ്കളം ഒരുങ്ങി നീലേശ്വരം:25,26 തീയതികളിൽ നടക്കുന്ന സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന് മടിക്കൈ ബങ്കളം ഒരുങ്ങി. സംസ്ഥാനത്തെ 32 ഐടിഐകളിൽ നിന്നും 41 ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുക.തേജസ്വിനി, പയസ്വിനി, ഷിറിയ, ഉപ്പള എന്നീ നദികളുടെ പേരിലാണ് വേദികൾ അറിയപ്പെടുക.സ്കോർ അടിസ്ഥാനമാക്കി ഓവറോൾ ചാമ്പ്യൻ, റണ്ണേഴ്സ് അപ്, കലാപ്രതിഭ, കലാതിലകം എന്നിവരെ തിരഞ്ഞെടുക്കും.മുഴുവൻ മത്സരാർഥികൾക്കും അധ്യാപകർക്കും മത്സര ദിനങ്ങളിൽ സംഘാടക സമിതി ജനകീയ പങ്കാളിത്തത്തോടെ ഭക്ഷണം ഒരുക്കും.25ന് രാവിലെ 10 മണിക്ക് കാസർകോട് എം പി കെ. രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ എം എൽ എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാർ, പൗര പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടനത്തിലും സമാപനത്തിലും സംബന്ധിക്കും. പരിപാടികൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ വർക്കിങ്ങ്ചെയർമാൻ വിപ്രകാശൻ, സംഘാടക സമിതി ജനറൽ കൺവീനർ പി അഭിചന്ദ്, കൺവീനർ കെ അനുരാഗ്, മീഡിയ കമ്മറ്റി ചെയർമാൻ സേതു ബങ്കളം, കൺവീനർ സുരേഷ് മടിക്കൈ, അനുരാഗ് പുല്ലൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

No comments