Breaking News

നീലേശ്വരം റോട്ടറി ക്ലബ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു;

നീലേശ്വരം റോട്ടറി ക്ലബ് 2026-27 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഭംഗിയായി നടന്നു. ചടങ്ങിൽ റോട്ടറിയൻമാരും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
കെ.പ്രശാന്ത് പ്രസിഡന്റായും അജയ് കൃഷ്ണ പൈ സെക്രട്ടറിയായും ഔദ്യോഗികമായി ചുമതലയേറ്റു. പുതിയ ഭാരവാഹികളുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സ്ഥാനാരോഹണവും ചടങ്ങിൽ നടന്നു.

റോട്ടറിൻ എ.കെ.എസ്. ജോൺ ഡാനിയൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിസ്ട്രിക്ട് ഗവർണർ നോമിനി റോട്ടറിൻ എം.വി. മോഹൻദാസ് മേനോൻ വിശിഷ്ടാതിഥിയായിരുന്നു.

റോട്ടറിൻ സുജിത് കുമാർ, റോട്ടറിൻ ദിനേശ് എം.ടി., റോട്ടറിൻ സുനിൽ കുമാർ, റോട്ടറിൻ ലക്ഷ്മി നാരായണ പ്രഭു, റോട്ടറിൻ രമേഷ് കെ.എം. എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

പുതിയ പ്രസിഡന്റ്bതന്റെ പ്രവർത്തന വർഷത്തേക്കുള്ള ദർശനവും പദ്ധതികളും അവതരിപ്പിച്ചു. വനിതാ ശാക്തീകരണം, യുവജന ശാക്തീകരണം, സംരംഭകത്വ വികസനം, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 12 കേന്ദ്രങ്ങളിലായി 12 വിഷയങ്ങളെ ആസ്പദമാക്കി ഒരു വർഷം നീളുന്ന വിദ്യാഭ്യാസ-വികസന പരിപാടികൾ സംഘടിപ്പിക്കുമെന്നും ക്ലബ് പരിസരത്ത് റോട്ടറിയൻമാർക്കും കുടുംബാംഗങ്ങൾക്കും പ്രയോജനപ്പെടുന്ന ലൈബ്രറി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും നവീകരണത്തിനുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും, ആഗോള മനുഷ്യസേവന പ്രവർത്തനങ്ങൾക്ക് പിന്തുണയായി ഈ വർഷം റോട്ടറി ഫൗണ്ടേഷനിലേക്ക് 10,000 അമേരിക്കൻ ഡോളർ സംഭാവന നൽകുകയും എൻഡോവ്‌മെന്റ് ഫണ്ടിലേക്കുള്ള അംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദേവനന്ദ, സമർജിത് എന്നിവരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.

No comments