ഗുരുപൂജ അവാർഡ് ജേതാവ് കാര്യങ്കോട്ടെ കെ.ടി. അമ്പാടി (92) അന്തരിച്ചു▪️ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് കൈമാറും ▪️ 1958 റിപബ്ലിക് ദിന പരേഡിൽ പൂരക്കളി അവതരിപ്പിച്ച സംഘത്തിലെ അംഗം
കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവും , പഴയകാല സി.പി.എം. നേതാവുമായിരുന്ന കാര്യങ്കോട്ടെ കെ.ടി. അമ്പാടി (92) അന്തരിച്ചു. 1958 ൽ റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ പൂരക്കളി അവതരിപ്പിച്ച സംഘത്തിൽ അംഗമായിരുന്നു. ഭാര്യമാർ : കല്യാണി, മാധവി. മക്കൾ: ബാലാമണി (മയിച്ച ), വാസന്തി (തോട്ടുംപുറം ) ,സുരേന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മഹേന്ദ്രൻ ( എസ്. ഐ സ്‌റ്റേറ്റ് സ്പഷൽ ബ്രാഞ്ച് അമ്പലത്തറ), എം. സുമതി (സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കാഞ്ഞങ്ങാട് നഗരസഭ), സുജാത (പിലിക്കോട് ), റാണിശുഭ (ഹയർ ഗ്രേഡ് അസിസ്റ്റൻ്റ് എൽ.ഐ.സി നീലേശ്വരം). മരുമക്കൾ: കുഞ്ഞിക്കോരൻ (തോട്ടുംപുറം ), കുഞ്ഞികൃഷ്ണൻ (പുതുകൈ ), അനിത (അധ്യാപിക ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞിരാമൻ (പിലിക്കോട് ), സിന്ധു (പാലായി), സുവർണൻ (അധ്യാപകൻ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ചെറുവത്തൂർ ) , പരേതനായ രാമചന്ദ്രൻ വെളിപ്പാടൻ. ഭൗതിക ശരീരം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് പഠനവശ്യത്തിനായി കൈമാറും.
No comments