Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം സുവർണജൂബിലി: സൗജന്യ യോഗ പരിശീലനം തുടങ്ങി

നീലേശ്വരം കിഴക്കൻകൊഴുവൽ എൻഎസ്എസ് കരയോഗം സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ യോഗ പരിശീലനം തുടങ്ങി.
കരയോഗമന്ദിരത്തിൽ വൈകിട്ട് 6 മുതൽ 7 വരെ നടക്കുന്ന പരിശീലനത്തിൽ അൻപതോളം വനിതകളാണ് പങ്കെടുത്തു വരുന്നത്. സിന്ധു രാജനാണ് പരിശീലക. യോഗദിനമായ ഞായറാഴ്ച വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ ഉദ്ഘാടനം ചെയ്യും. യോഗയും ആരോഗ്യവും എന്ന വിഷയത്തിൽ ബാലൻ മാസ്റ്റർ പരപ്പ ക്ലാസ് എടുക്കും.

No comments