Breaking News

നീലേശ്വരം പൊതുജന വായനശാല വായന പക്ഷാചരണം തുടങ്ങി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണ പരിപാടിക്ക് തുടക്കം. രാജാസ് ഹയർസെക്കന്ററി സ്കൂളിൽ റിട്ട.എഇഒ, പി.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.സി. മാനവർമ രാജ അധ്യക്ഷത വഹിച്ചു. നീ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. രത്നമണി, സ്റ്റാഫ് സെക്രട്ടറി വി.ഇ. അനുരാധ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.കെ.വിനീത, ഗൈഡ്സ് ക്യാപ്റ്റൻ കെ.പി.രാജേശ്വരി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അക്കാദമിക് കൗൺസിൽ അംഗം എം.മധുസൂദനൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ടി.വേണുഗോപാലൻ നായർ സ്വാഗതവും പ്രവർത്തക സമിതി അംഗം സതീഷ് കരിങ്ങാട്ട് നന്ദിയും പറഞ്ഞു.

No comments