ബജറ്റ് സാംസ്ക്കാരികകേരളത്തിന് കരുത്ത് പകരും: വിചാർ വിഭാഗ്
:ഐക്യജനാധിപത്യ മുന്നണി സർക്കാറിന്റെ ആദ്യ ബജറ്റ് സാംസ്ക്കാരിക കേരളത്തിന് കരുത്ത് പകരുന്നതാണെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മലയാള സാഹിത്യത്തിന്റെ കുലപതിയായ എം.ടി.വാസുദേവൻ നായരുടെ സ്മരണയ്ക്കായി കോഴിക്കോട്ട് കൾച്ചറൽ പാർക്കും മലയാള സിനിമയുടെ പിതാവായിരുന്ന ജെ.സി.ഡാനിയേലിന്റെ ഓർമ്മകൾ നിലനിർത്താൻ കൊച്ചിയിൽ ചിത്രനഗരം സ്ഥാപിക്കാനും പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കാനുമുള്ള ബജറ്റ് നിർദ്ദേശം നമ്മുടെ സാംസ്ക്കാരിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് വിചാർ വിഭാഗ് ഭാരവാഹികളായ പ്രഭാകരൻ കരിച്ചേരി, സുരേഷ് കൊട്രച്ചാൽ, എ.കെ.ജയിംസ്, ശശിധരൻ മാസ്റ്റർ എന്നിവർ പറഞ്ഞു.
ഈ മൂന്ന് പദ്ധതികൾക്കും കലാ-സാംസ്ക്കാരിക മേഖലയുടെ മറ്റ് പ്രവർത്തനങ്ങൾക്കുമായി ഏതാണ്ട് 359 കോടി രൂപ പ്രാരംഭ നടപടിയായി വകയിരുത്തിയത് പ്രശംസനീയമാണെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
No comments