Breaking News

ടി.എസ്.തിരുമുമ്പ് സാംസ്ക്കാരിക നിലയം പ്രവർത്തന സജ്ജമാക്കണം: വിചാർ വിഭാഗ്

സാംസ്ക്കാരിക വകുപ്പിന് കീഴിൽ മടിക്കൈ അമ്പലത്തറയിൽ പണി പൂർത്തിയാക്കിയ ടി.എസ്.തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയം എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി രൂപീകരികരണ യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
നാലേക്കർ വരുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കിഫ്ബിയിൽ നിന്നുള്ള 45 കോടി രൂപ ഉപയോഗിച്ച് പണി പൂർത്തിയാക്കിയ സാംസ്ക്കാരിക നിലയം
തുറക്കുന്നതിൽ മുൻ സർക്കാർ കാണിച്ച നിസംഗത സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ടി.എസ്.തിരുമുമ്പിനോടും ജില്ലയുടെ സാംസ്ക്കാരിക പൈതൃകത്തോടും
കാണിച്ച അവഗണനയാണെന്ന് യോഗം വിലയിരുത്തി. ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉൽഘാടനം ചെയ്തു.പ്രഭാകരൻ കരിച്ചേരി ആദ്ധ്യക്ഷം വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.സി.പ്രഭാകരൻ, എം.കുഞ്ഞമ്പു നമ്പ്യാർ, സാംസ്ക്കാരിക പ്രവർത്തകരായ ബാബു മണിയങ്ങാനം,
ബാലകൃഷ്ണൻ നായർ
ഏ.കെ ശശിധരൻ,
സുരേഷ് കെ.വി, എൻ.രാമകൃഷ്ണൻ
തുടങ്ങിയവർ സംസാരിച്ചു.എ.കെ.ജയിംസ് സ്വാഗതവും സുരേഷ് കൊട്രച്ചാൽ നന്ദിയും പറഞ്ഞു.
കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ഭാരവാഹികളായി പ്രഭാകരൻ കരിച്ചേരി (പ്രസിഡണ്ട്), എ.കെ.ജയിംസ്, സുരേഷ് കൊട്രച്ചാൽ(ജനറൽ സെക്രട്ടറി) ശശിധരൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

No comments