തീരദേശം വറുതിയിലാണെങ്കിലും രാജുവിനും വേണുവിനും ഇത് സുവർണ്ണകാലം
ട്രോളിങ്നിരോധനം നിലവിൽ വന്നതോടെ നീലേശ്വരം തൈക്കടപ്പുറത്തെ സഹോദരങ്ങളായ രാജുവിനും വേണുവിനും ഇനി വിശ്രമമില്ലാത്ത ദിവസങ്ങളാണ്
ട്രോളിംഗ് കാലത്ത് തീരദേശം വറുതിയുടെ കാലമാണെ ങ്കിലും ഈ സഹോദരങ്ങൾക്ക് ഇത് സുവർണ്ണ കാലമാ ണ്. മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റ പണിക്കാരാണ് ഈ സഹോദരങ്ങൾ. 1977 ൽ എസ്.എസ്.എൽ.സി പഠനത്തിനു ശേഷമാണ് അച്ചാംതുരുത്തി സ്വദേശിയായ രാജൻ തൈക്കടപ്പുറം ഹാർബറിന് സമീപം എറണാകുളം സ്വദേശികൾ നടത്തിവരുന്ന ഗ്യാരേജിൽ ജോലി തേടി എത്തിയത്. അന്ന് ബോട്ടിൻ്റേയും, തോണിയുടേയും അറ്റക്കുറ്റ പണികൾക്കുള്ള ഷീറ്റുകൾ ഉളിയും, മുട്ടിയും ഉപയോഗിച്ച് ആവശ്യത്തിനുസരിച്ച് ആകൃതി ഉണ്ടാക്കുന്ന ജോലിയായിരുന്നു രാജന്. ഇപ്പോൾ ഏത് സൈസ് ഷീറ്റുകളും ആകൃതിക്കനുസരിച്ച് വരുവാൻ തുടങ്ങിയെങ്കിലും രാജുനും വേണുവിനും വിശ്രമിക്കാൻ സമയമില്ല. ട്രോളിംഗ് കഴിഞ്ഞ് ബോട്ടുകൾ മത്സ്യബന്ധനത്തിന് ഇറങ്ങുമ്പോൾ അറ്റകുറ്റ പണികൾ നടത്തി ഉടമകൾക്ക് നൽകണം. എൻജിൻ പണിയും മരത്തിൻ്റെ പണിയും ഒഴിച്ച് ബാക്കി വെൽഡിംഗ് ജോലിയും, ഇരുമ്പു പണികളും ചെയ്യുന്നത് ഈ സഹോദരങ്ങളാണ്. പണ്ട് കാലങ്ങളിൽ ഒട്ടേറെപ്പേർ ഈ തൊഴിൽരംഗത്തേക്ക് വന്നിരുന്നുവെങ്കിലും പുതിയ തല മുറ വരുന്നില്ലെന്നാണ് ഇവർ പറയുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും എൻജിൻ പണികൾക്കായി ആളുകൾ ഈ സഹോദരങ്ങളെ തേടിയെത്താറുണ്ട്.
No comments