പട്ടേന ജനകീയാരോഗ്യ കേന്ദ്രം;ഉടൻ പണി പൂർത്തീകരിക്കണം: ആശ്വാസ് പട്ടേന
നീലേശ്വരം പട്ടേനയിലെ നിർദിഷ്ട ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആശ്വാസ് പട്ടേന വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
കെ.കൃഷ്ണൻ ഭട്ടതിരി സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ കെ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.പുഷ്പലത പ്രവർത്തനറിപ്പോർട്ടും ട്രഷറർ മധു വെതിരമന വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. രവി പട്ടേന, എ.ഐ.ഈശ്വരൻ മാസ്റ്റർ, പി.ഗോപാലകൃഷ്ണൻ, പി.വി.നാരായണൻ, എ.പി.പത്മനാഭൻ, എ.വിജയകുമാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു മരങ്ങാട് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.പങ്കജാക്ഷൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടി.പ്രകാശൻ (പ്രസിഡന്റ്), ഡോ.വി.സുരേഷ് (വൈസ് പ്രസിഡന്റ്), എം.പങ്കജാക്ഷൻ (സെക്രട്ടറി), കെ.എൻ.മധുസൂദനൻ (ജോയിന്റ് സെക്രട്ടറി), മധു വെതിരമന (ട്രഷറർ).
No comments