Breaking News

നീലേശ്വരം ആകാശപാത: നഗരസഭാ കർമസമിതി സമരം അൻപതാം ദിനത്തിൽ: സമരപ്പന്തലിൽ വനിതാ പ്രതിഷേധ സംഗമം

വേണം നീലേശ്വരത്ത് ആകാശപാത എന്ന ആവശ്യവുമായി നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ അമ്പതാം ദിവസം വനിതാ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ട്രഷറി ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി എത്തിയാണ് വനിതകൾ സമരപ്പന്തലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. നഗരസഭ കൗൺസിലർ വിരാജത്തിന്റെ അധ്യക്ഷതയിൽ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ബാലകൃഷ്ണൻ. ഉദ്ഘാടനം ചെയ്തു. 
നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ്‌ റാഫി, വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായഇ. കെ. ചന്ദ്രൻ, ഇ ചന്ദ്രമതി, ഷമീന മുഹമ്മദ്‌, കൗൺസിലർമാരായ ഇ. ഷജീർ,കെ.സതീശൻ, പി.വി സതീശൻ , വിവിധ രാഷ്ട്രീയ , സംഘടന പ്രതിനിധികളായ അഡ്വ. കെ. പി നസീർ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി വിജയകുമാർ, മാമുനി വിജയൻ,സുരേഷ് പുതിയടത്ത്, കെ. ഉണ്ണിനായർ, ഉദയൻ പാലായി, പ്രസ്സ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ ,രമേശൻ കാര്യംകോട്,വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡന്റ്‌ ജയലക്ഷ്മി സുനിൽ,പോലീസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹി അപ്പുണ്ണി,രമാവതി കാനാക്കോട്,മഹിളാ കോൺഗ്രസ്‌ കെ. എം.ശ്രീജ,പി. വി. കുഞ്ഞികൃഷ്ണൻ,വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനാധിപത്യ മഹിളാ പ്രവർത്തകർ,മഹിളാ സംഘം പ്രവർത്തകർ തുടങ്ങി വിവിധ സന്നദ്ധ സംഘടന പ്രവർത്തകരായ 150ൽ അധികം വനിതാപ്രവർത്തകർ പങ്കെടുത്തു.മുഴുവൻ ദിവസവും സമരത്തിൽ പങ്കെടുത്ത നളിനി ബാലകൃഷ്ണനെ നഗരസഭ വൈസ് ചെയർപേഴ്സൺ ആദരിച്ചു. പി ഭാർഗവി സ്വാഗതം പറഞ്ഞു.

No comments