Breaking News

ജില്ലയ്ക്ക് 'സ്വന്തം' പോലീസ് മേധാവിരാവണേശ്വരം സ്വദേശി പി.നിധിൻരാജ് ബുധനാഴ്ച ചുമതലയേൽക്കും

കാസർകോട് ജില്ലയുടെ 'സ്വന്തം' പോലീസ് മേധാവിയായി രാവണേശ്വരം സ്വദേശിയായ പി.നിധിൻ രാജ് ബുധനാഴ്ച ചുമതലയേൽക്കും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ ആദ്യ സ്ഥലം മാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, നിലവിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആയി സേവനം അനുഷ്ഠിക്കുന്ന നിധിൻ രാജിനെ കാസർകോട്ടേക്ക് നിയമിച്ചത്. കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്ന ബി.വി. വിജയ് ഭാരത് റെഡ്ഡിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആയും മാറ്റി നിയമിച്ചു. ബുധനാഴ്ച രാവിലെ ചുമതല കൈമാറ്റ നടപടികൾ പൂർത്തിയാക്കി നിധിൻരാജ് ചുമതലയേൽക്കും. തുടർന്ന് വിജയ് ഭാരത് റെഡ്ഡി കണ്ണൂരിൽ എത്തിയും ചുമതലയേൽക്കും. സേവന മേഖലയിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് നിധിൻ രാജ്. വിവിധ ജില്ലകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം കർശനവും ജനസൗഹൃദവുമായ പ്രവർത്തന ശൈലിയിലൂടെ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കെ നിയമപാലന രംഗത്തും കുറ്റകൃത്യ നിയന്ത്രണത്തിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.

No comments