Breaking News

നീലേശ്വരം പാലം: തുടർ ഭാരപരിശോധന ഇന്ന് രാത്രി: 10 മുതൽ നാളെ പുലർച്ചെ 6 മണി വരെ ഗതാഗത നിയന്ത്രണം

 ദേശീയപാതയിൽ നീലേശ്വരം പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ തുടർ ഭാര പരിശോധന ഇന്ന്.
രാത്രി 10 മുതൽ നാളെ വരെ 6 മണി വരെയാണ് ഐഐടി ക്യൂബ് സംഘത്തിന്റെ പരിശോധന. ഈ സമയം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പകരം ക്രമീകരണം ഏർപ്പെടുത്തി. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ, ഓർച്ച പാലം, കടിഞ്ഞിമൂല, തോട്ടം ജംഗ്ഷൻ വഴി കടന്നുപോകണം. നീലേശ്വരം ഭാഗത്തേക്കുള്ളവ മാവുങ്കാൽ, കല്യാൺ റോഡ്, അമ്പലത്തുകര, നീലേശ്വരം കോൺവന്റ് ജംഗ്ഷൻ വഴിയാണ് പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു.

No comments