Breaking News

നീലേശ്വരം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന: 7 ഹോട്ടലുകൾക്ക് നോട്ടീസ്

നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി.
ഇന്ന് രാവിലെ ഏഴ് മണിക്കു തന്നെ പരിശോധന തുടങ്ങി. ഏഴ് ഹോട്ടലുകളിൽ നിയമ ലംഘനം കണ്ടെത്തി. ഹോട്ടൽ ഉടമകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. ക്ലീൻ സിറ്റി മാനേജർ വി.കെ. കണ്ണന്റെ നേതൃത്വത്തിൽ പിഎച്ച്ഐമാരായ വി.വി. ബീന, കെ.ഷിജു, എ. ആശാ മേരി, ടിജോ.എം.ജോർജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഷിഗല്ല പോലുള്ള രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി നിർദേശം നൽകിയിട്ടുണ്ട്.

No comments