Breaking News

ഓപ്പറേഷൻ തൂഫാൻ നീലേശ്വരത്ത് വൻ ലഹരി വേട്ട : ഒരാൾ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ നീലേശ്വരത്ത് വൻ ലഹരി വേട്ട. നീലേശ്വരം സബ് ഇൻസ്പെക്ടർ മാരായ കെ അജിതയുടെയും ജി ജിഷ്ണുവിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വേട്ടയിൽ കോട്ടപ്പുറത്ത് നിന്നും 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.സംഭവത്തിൽ ആനച്ചാലിലെ മുസ്താഖ് (32) നെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധന നടത്തുന്നതിനിടയിൽ ഇന്ന് വൈകുന്നേരം 5:30 ഓടെയാണ് കോട്ടപ്പുറത്ത് വെച്ച് ബൈക്കിൽ നിന്നും 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പിടികൂടുന്നത്.പോലീസ് സംഘത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ എസ് ഐ സുഗുണൻ, മഹേഷ്‌ കാങ്കോൽ, അജിത്ത് പള്ളിക്കര,സുജിത്ത് കൂക്കോട് എന്നിവരും കൂടെ ഉണ്ടായിരുന്നു. മുൻപും നിരവധി തവണ ലഹരി ഉൽപ്പങ്ങൾ വിൽപ്പന നടത്തിയതിന്റെ പേരിൽ മുസ്താഖിനെ പോലീസ് പിടികൂടിയിട്ടുണ്ട്. നീലേശ്വരം, കോട്ടപ്പുറം, മടക്കര, ചെറുവത്തൂർ പ്രദേശങ്ങൾ കേന്ദ്രികരിച്ചു ആണ് ലഹരി കച്ചവടം നടത്തുന്നതെന്ന വിവരത്തെ തുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെ കർശനമായ പരിശോധനകളാണ് നീലേശ്വരം പോലീസ് നടത്തിവരുന്നത്.ഇതുവരെ ഈയിനത്തിൽ 17 കേസുകളാണ് നീലേശ്വരത്ത് രജിസ്റ്റർ ചെയ്തത്

No comments