സംസ്ഥാന ഐടിഐ കലോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ബങ്കളത്ത് തുടക്കം
സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് മടിക്കൈ ബങ്കളത്ത് തുടക്കമായി. സ്റ്റേജ് രണ്ടിൽ പെൺകുട്ടികളുടെ മോണോആക്റ്റ്, സ്റ്റേജ് മൂന്നിൽ പെൺകുട്ടികളുടെ ലളിതഗാനത്തോടെയുമാണ് ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായത്. ഇന്നും , നാളെയും ദിവസങ്ങളിലാണ് കലോത്സവം. ഇന്ന് ഓഫ് സ്‌റ്റേജിനങ്ങളും നാളെ സ്‌റ്റേജ് ഇനങ്ങളുമാണ്. സംസ്ഥാനത്തെ 32 ഐടിഐകളിൽനിന്നും ആയിരത്തോളം പ്രതിഭകളാണ് രണ്ട് ദിവസത്തെ മത്സരത്തിൽ മാറ്റുരക്കുന്നത്. 41 ഇനങ്ങളിലായാണ് മത്സരം. തേജസ്വിനി, പയസ്വിനി, ഷിറിയ, ഉപ്പള എന്നീ പേരിലാണ് വേദികൾ. 25ന് വൈകിട്ട് 5 ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്യും. സ്കോർ അടിസ്ഥാനമാക്കി ഓവറോൾ ചാമ്പ്യൻ, റണ്ണേഴ്സ് അപ്, കലാപ്രതിഭ, കലാതിലകം എന്നിവരെ തെരഞ്ഞെടുക്കും. കലോത്സവം നാടിൻ്റെ ഉത്സവമാക്കാനുള്ള പരിശ്രമത്തിലാണ് വി പ്രകാശൻ വർകിംങ് ചെയർമാനും അഭിചന്ദ് കൺവീനറുമായ സംഘാടക സമിതിയും നാട്ടുകാരും.
No comments