നീലേശ്വരം നഗരസഭയിൽ പരാതിപരിഹാര അദാലത്ത് നടത്തി
പരാതിപരിഹാര
അദാലത്ത് നടത്തി
നീലേശ്വരം : പൊതുജനങ്ങളുടെ പരാതികൾക്ക് വേഗം പരിഹാരം കാണാൻ ചെയർമാൻ പി. പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭയിൽ പരാതി പരിഹാര അദാലത്ത് നടത്തി.
ലഭിച്ച പരാതികൾ പ്രധാനമായി വീട്ടുനികുതി, ക്ഷേമം, വഴിവിളക്കുകൾ, അനധികൃതനിർമാണങ്ങൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു. എട്ട് പരാതികളിൽ അഞ്ച് എണ്ണം അദാലത്തിൽ തന്നെ പരിഹരിച്ചു. ശേഷിക്കുന്നവ ഉടൻ തീർപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. നഗരസഭ സെക്രട്ടറി, സൂപ്രണ്ട്, ഹെൽത്ത് ഇൻസ്‌പെക്ടർ, റവന്യൂ ഇൻസ്‌പെക്ടർ, ഓവർസീയർ എന്നിവർ അദാലത്തിൽ സംബന്ധിച്ചു. എല്ലാമാസവും അവസാനത്തെ ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അദാലത്ത് നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.
No comments