കാസറഗോഡ് റവന്യൂ ജില്ല ടി.ടി.ഐ. കലോത്സവം ആഗസ്റ്റ് 10,11 തീയതികളിൽ പടന്നക്കാട്: സംഘാടകസമിതി രൂപീകരിച്ചു
ഈ വർഷത്തെ കാസർഗോഡ് റവന്യൂജില്ലാ ടിടിഐ കലോത്സവം ആഗസ്റ്റ് 10 11 തീയതികളിൽ പടന്നക്കാട് എസ് എൻ ഐ ടി ഇ .യിൽ വെച്ച് നടത്തപ്പെടും. മേളയുടെ സംഘാടക സമിതി രൂപീകരണം നടന്നു. കാസറഗോഡ് എംപി; എംഎൽഎമാർ എന്നിവരെ രക്ഷാധികാരികൾ ആക്കികൊണ്ട് 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ നിർവ്വഹിച്ചു. കാസറഗോഡ് ഡിഡിഇ പി വി റഫീഖ് അവർകൾ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരായ അബ്ദുള്ള പടന്നക്കാട്; ലിസി ജേക്കബ്; സ്കൂൾ മാനേജർ ശ്രീ കെ വി പ്രസാദ്, കാഞ്ഞങ്ങാട് ഡിഇഒ റോഹിൻ രാജ് ( കെ എ എസ് ) ഡയറ്റ് പ്രിൻസിപ്പാൾ രഘുറാം ഭട്ട്, ഹോസ്ദുർഗ് എ ഇ ഒ സുരേന്ദ്രൻ മീലിയാട്ട്; പിടിഎ പ്രസിഡണ്ട് വിനോദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എസ് എൻ ഐ ടി ഇ പ്രിൻസിപ്പാൾ ലത പി .സ്വാഗതവും; എസ് എൻ ഐ ടി ഇ സീനിയർ അസിസ്റ്റന്റ് സുരേഷ് കുമാർ സി എം നന്ദി പ്രകടനവും നടത്തി.
No comments