ഉക്രൈനിൽ കൊല്ലപ്പെട്ട നാവികൻ വെള്ളരിക്കുണ്ടിലെ അഖിൽ ജോയലിന്റെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.
ഉക്രൈനിൽ കൊല്ലപ്പെട്ട നാവികൻ വെള്ളരിക്കുണ്ടിലെ അഖിൽ ജോയലിന്റെ വീട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. കൊല്ലപ്പെട്ട അഖിലിൻ്റെ മാതാപിതാക്കളായ ജോയൽ, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാറും നോർക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങൾ വേഗത്തിൽ ബന്ധുകൾക്ക് ലഭ്യമാക്കും. അഖിൽ ജോയിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്.
അഖിലിന്റെ കുടുംബത്തിന് അർഹമായ
നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. അഖിലിന്റെ കുടുംബത്തിന് അർഹമായ അനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പൂർണ സഹകരണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസിൽദാർ കെ.ബി രാമു മറ്റു റവന്യു ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അഖിൽ മരണപ്പെട്ടതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്. ഉക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അഖിൽ ജോയൽ ഉൾപ്പെടെ പത്തു നാവികർ കൊല്ലപ്പെട്ടത്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്.
No comments