Breaking News

നന്ദകുമാർ കോറോത്തിന് കാൻഫെഡ് സാമൂഹ്യ പ്രവർത്തക സംസ്ഥാന അവാർഡ്

കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി - കാൻഫെഡിൻ്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സംസ്ഥാന അവാർഡിന് നീലേശ്വരത്തെ ക്യാപ്റ്റൻ ഡോ.നന്ദകുമാർ കോറോത്ത് അർഹനായി.  
തിരുവനന്തപുരത്ത് വെച്ച് നടന്ന കാൻഫെഡ് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവി, അസോഷ്യേറ്റ് എൻ.സി.സി.ഓഫീസർ, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി, ആൻ്റി നർക്കോട്ടിക്സ് സെൽ ഡയറക്ടർ,, കോളേജ് പൊട്ടക്ഷൻ ഗ്രൂപ്പ് കോ-ഓർഡിനേറ്റർ, വിജിലൻസ് കമ്മിറ്റി കൺവീനർ, എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി പ്രസിഡണ്ട്, ടൂറിസം ക്ലബ്ബ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. കോളേജിലെ പി.ടി.എ സെക്രടറി, ട്രഷറർ, കരിയർ ഗൈഡൻസ് സെൽ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചിറക്കൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക പി.പി.പ്രിയ സഹധർമ്മിണിയാണ്. മംഗലാപുരം സെൻ്റ് ജോസഫ് എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർത്ഥി മോഹിത് നന്ദൻ, നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി മിലൻ നന്ദൻ എന്നിവർ മക്കളാണ്. 

കാസർഗോഡ് ജില്ലയിലെ വിവിധ സാമൂഹ്യ സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചുവരുന്നു. ശാസ്ത്ര-സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി, ബാല ശാസ്ത്ര പരീക്ഷ ജില്ല കോ-ഓർഡിനേറ്റർ, രാജാസ് എച്ച്.എസ്.എസ്. 1988 ബാച്ച് പ്രസിഡണ്ട്, നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ, എൻ.സി.സി.ഓഫീസേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ആൾ കേരള അലുംമ്നി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. ഗാന്ധിദർശൻ വേദി, ശാസ്ത്രവേദി, വിചാർ വിഭാഗ്, നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ്, ഗാന്ധി യുവ മണ്ഡലം, മദ്യനിരോധന സമിതി എന്നിവയുടെ മുൻ ജില്ലാ പ്രസിഡണ്ടായിരുന്നു. എൻ.എസ്.എസ്. നീലേശ്വരം കിഴക്കൻ കൊഴുവൽ കരയോഗം, എൻ.എസ്.സി. ബാങ്ക് റോഡ് റസിഡൻ്റ്സ് അസോസിയേഷൻ, സർവ്വോദയ മണ്ഡലം, കാൻഫെഡ് നീലേശ്വരം യൂനിറ്റ് എന്നിവയുടെ മുൻ സെക്രട്ടറിയായിരുന്നു. 
ചരിത്രധ്യാപകനെന്ന നിലയിൽ നൂറിലധികം മഹാശിലാസ്മാരകങ്ങളും നവീന ശിലായുഗ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സെമിനാറുകൾ ഉൾപ്പെടെ അമ്പതിലധികം സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നൂറിലധികം ലേഖനങ്ങൾ ദേശീയ-അന്തർ ദേശീയ ജേർണലുകളിലും പ്രാദേശിക സോവനീയറുകളിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മാറാട് പുനരധിവാസ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. ദുരന്ത നിവാരണം, മദ്യനിരോധനം, ലഹരി വിരുദ്ധ ബോധവൽക്കരണം, നേതൃത്വ പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾ എടുത്തിട്ടുണ്ട്. കണ്ടൽ വനവൽക്കരണം വൃക്ഷതൈകൾ നടൽ, പ്ലാസ്റ്റിക് മാലിന്യ മുക്ത സമുദ്രതീരം, പരിസര ശുചീകരണം, രക്തദാനം, ഭക്ഷണ വസ്തുക്കളുടെ വിതരണം എന്നീ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി നേതൃത്വം നൽകിവരുന്നു.

No comments