Breaking News

ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ഐഎൻടി യു സി ജില്ലാ പ്രസിഡന്റ് സി.വിദ്യാധരന് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അനുമോദനം

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി കാസറഗോഡ് ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സി വിദ്യാധരനെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം അനുമോദിച്ചു.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ കുഞ്ഞികൃഷ്ണൻ, കെ ഭാസ്ക്കരൻ, കെ ചന്ദ്രശേഖരൻ, കൗൺസിലർ ടി.പി ബീന, എം.വി. ഗംഗാധരൻ, കെ രാജീവൻ, കെ.വി ശശികുമാർ, എം.വി. ഭരതൻ, ഉണ്ണി വേങ്ങര, കെ. പി. രാജു, കെ. എം രവീന്ദ്രൻ, കെ കമലാക്ഷൻ നായർ തേർവയൽ, ടി. സുധാകരൻ, സതീശൻ കെ കൊഴുത്തിൽ, പി.യു വേണുഗോപാലൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി സുനിൽകുമാർ സ്വാഗതവും, കെ.പി ശശി നന്ദിയും പറഞ്ഞു.

No comments