Breaking News

നീലേശ്വരം നഗരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ് നൽകി നഗരസഭ

നീലേശ്വരം നഗരത്തിൽ കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാനാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. നീലേശ്വരം രാജാ റോഡ് അരികിലും ബസ് സ്റ്റാന്റ് പരിസരത്തും രാജാസ് സ്കൂളിന് സമീപവുമുള്ള വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ ഉടൻ പൂർണമായും പൊളിച്ചു മാറ്റാനാണ് നോട്ടീസിലെ നിർദേശം. കാലവർഷത്തിൽ കെട്ടിടങ്ങൾ തകർന്നു വീണ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നഗരസഭാ നടപടി.

No comments