Breaking News

ജൂനിയർ റെഡ്ക്രോസ്: ടി.എ. സമീർ ജില്ലാ കോ-ഓർഡിനേറ്റർ; എം.കെ. പ്രിയ ജോയിന്റ് കോ-ഓർഡിനേറ്റർ

ജൂനിയർ റെഡ് ക്രോസ് ജില്ലാ കോ- ഓർഡിനേറ്റർ ആയി ചെർക്കള സെൻട്രൽ ഹയർസെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ടി.എ. സമീറിനെയും ജോയിന്റ് കോ-ഓർഡിനേറ്റർ ആയി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മലയാളം അധ്യാപിക എം.കെ. പ്രിയയെയും തിരഞ്ഞെടുത്തു. റെഡ്ക്രോസ് ജില്ലാ ചാപ്റ്റർ ആണ് ഇരുവരെയും തിരഞ്ഞെടുത്തത്. റെഡ്ക്രോസിന് കീഴിൽ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന യൂണിറ്റ് ആണ് ജൂനിയർ റെഡ്ക്രോസ്.

No comments