Breaking News

നീലേശ്വരം രാജാ റോഡ് വികസനം: ഭൂമി-കെട്ടിട ഉടമസ്ഥരുടെ അന്തിമരേഖ പരിശോധന ആരംഭിച്ചു.

നീലേശ്വരം രാജാ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമിയും കെട്ടിടവും ഏറ്റെടുക്കേണ്ടി വരുന്നവരുടെ നഷ്ടപരിഹാരത്തുക നൽകുന്നതിന് വേണ്ടി ഉടമസ്ഥരുടെ പക്കലുള്ള അന്തിമ രേഖ പരിശോധന ആരംഭിച്ചു. രാജാ റോഡ് വികസനത്തിന്റെ ഭാഗമായി 179 പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും ആണ് ഏറ്റെടുക്കേണ്ടി വരുന്നത്. ജൂൺമാസം 9 ആരംഭിച്ച പരിശോധന 10,12,16,18,20എന്നീ ദിവസങ്ങളിലാണ് നീലേശ്വരം നഗരസഭ ഓഫീസിൽ വെച്ച് നടക്കുന്നത്. ഉടമസ്ഥർക്ക് നഷ്ടപരിഹാര തുക സംബന്ധിച്ച് കാര്യങ്ങൾ നേരിട്ട് അറിയാനും സാധിക്കും. രേഖകൾ കൃത്യമായി ഹാജരാക്കുന്നവർക്കുള്ള അവാർഡ് തുക കളക്ടറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കൈമാറുകയും ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കുകയും ചെയ്യുമെന്ന് നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി വ്യക്തമാക്കി.

No comments