നീലേശ്വരം മൂലപ്പള്ളിയിൽ റെയിൽവേ ഫൂട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ അനുമതി ലഭിച്ചു.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിൽ മൂലപ്പള്ളി പ്രദേശത്തെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഫൂട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ഒടുവിൽ റെയിൽവേയുടെ പച്ചക്കൊടി. റെയിൽവേ ട്രാക്കിന്റെ ഇരു ഭാഗത്തും ടാർ ചെയ്ത റോഡ് നിലവിലുളതാണ്. പ്രസ്തുത സ്ഥലത്ത് വാഹനങ്ങൾ ഇരുഭാഗത്തും പാർക്ക് ചെയ്താണ് ജനങ്ങൾ മറുഭാഗത്തേക്ക് യാത്ര ചെയ്യുന്നത്. റെയിൽവേ ട്രാക്കിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂലപ്പള്ളി എ എൽ പി സ്‌കൂളിലേക്ക് വരുന്ന കുട്ടികൾക്കും ഏറെ യാത്ര പ്രശ്‌നങ്ങളാണ് ഉള്ളത്. നീലേശ്വരം ഭാഗത്ത് നിന്നും വരുന്ന ട്രാക്ക് വളവുള്ളതിനാൽ അമ്പത് മീറ്റർ അകലെയുള്ള ട്രെയിനുകൾ പോലും കാണുവാൻ സാധിക്കുകയില്ല.ഫൂട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള സ്ഥലം സ്ഥിരീകരിക്കുന്നതിനും റെയിൽവേ അതിർത്തി വിലയിരുത്തുന്നതിനും വിശദമായ സംയുക്ത നടത്തുന്നതിനും ജനറൽ അറേഞ്ച്മെൻ്റ് ഡ്രോയിംഗ് തയ്യാറാക്കുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ സന്ധ്യ പി എം , സ്ഥിരം സമിതി ചെയർമാൻമാരായ കെ സതീശൻ , ഇ ചന്ദ്രമതി, വാർഡ് കൗൺസിലർ പി യു രാമകൃഷ്ണൻ, പി.ഭാർഗ്ഗവി, ഒ.വി.രവീന്ദ്രൻ, സീനിയർ സെക്ഷൻ എഞ്ചിനീയർ സന്ദീപ്, സീനിയർ സെക്ഷൻ എഞ്ചിനീയർ (വർക്സ് ) പ്രവീൺ എന്നിവർ സന്നിഹിതരായി. എത്രയും പെട്ടെന്ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ഫീസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കുന്ന തുമാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
No comments