കവിയും എഴുത്തുകാരനും അധ്യാപകരനുമായ എ.സി.ശ്രീഹരി (56) അന്തരിച്ചു
കവിയും എഴുത്തുകാരനും അധ്യാപകരനുമായ എ.സി. ശ്രീഹരി (56) അന്തരിച്ചു. പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. 1999ൽ പ്രസിദ്ധീകരിച്ച 'യുവ കവിതക്കൂട്ടം', 2001ൽ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്നിവയെല്ലാം പ്രശസ്തമായ രചനകളാണ്. കഴിഞ്ഞ മെയ് 30നാണ് സർവീസിൽ നിന്നും വിരമിച്ചത്.
1969 നവംബർ 24 കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ് ഗ്രാമത്തിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. കുറുവേലി വിഷ്ണുശർമ എ.എൽ.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, എന്നിവിടങ്ങളിലായിരുന്നു തുടർവിദ്യാഭ്യാസം.
പയ്യന്നൂർ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും സെൻ്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ എം.ഫിൽ. 2015ൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് 'മലയാള ജനപ്രിയ കലാസിനിമയിലെ ആണത്ത നിർമാണം' എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി. ഭാര്യ: സംഗീത. കെ, മകൻ: എ.സി. ശ്രീഹർഷൻ.
No comments