Breaking News

അനാഥാലയങ്ങളെ ചേർത്തുപിടിക്കുന്നത് ഉദാത്ത സ്നേഹത്തിന്റെ പ്രതീകം: എംപി

നീലേശ്വരം: ഉറ്റവർ ഉപേക്ഷിക്കപ്പെട്ട് അനാഥാലയങ്ങളിൽ കഴിയേണ്ടി വരുന്നവരെ ചേർത്തുപിടിക്കുന്നത് ഏറ്റവും വലിയ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൽ മാൾട്ടയിൽ മരണപ്പെട്ട ബങ്കളം ഗരിമ പുരുഷ സ്വയം സഹായ സംഘത്തിന്റെ സ്ഥാപക പ്രവർത്തകൻ സഭിനേഷ് ബങ്കളത്തിന്റെ രണ്ടാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓർമ്മദിനങ്ങൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ ആർഭാടപൂർവ്വമായ ആഘോഷിക്കുന്നതിന് പകരം അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ഒരു നേരത്തെ ആഹാരം നൽകുന്നത് ആ ദിവസത്തെ കൂടുതൽ അർത്ഥവത്താക്കുമെന്നും എംപി തുടർന്ന് പറഞ്ഞു. സുരേഷ് ചടങ്ങിൽ അധ്യക്ഷനായി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ , കെ പി നസീർ, സിവി പ്രകാശൻ ,പി മണികണ്ഠൻ നായർ , സുസ്മിത എം ചാക്കോ, അനിൽ വാഴുന്നോറടി, തുടങ്ങിയവർ സംസാരിച്ചു ടിവി സുകുമാരൻ സ്വാഗതവും നന്ദിയും പറഞ്ഞു. മടിക്കൈ പാലിയേറ്റീവ് കെയർ സൊസൈറ്റിയിലേക്ക് സഭിനേഷിന്റെ ഓർമ്മക്കായി കുടുംബം 10000 രൂപയും നൽകി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ തുക ഏറ്റുവാങ്ങി.

No comments