ജില്ലയിൽ കൂടുതൽ സ്റ്റാമ്പ് വെണ്ടർമാർക്ക് ലൈസൻസ് നൽകണമെന്ന് ആവശ്യംകാസർകോട് ജില്ലാ ഇന്റർനെറ്റ്,ഡിടിപി,ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് അസോസിയേഷൻ വനിതാ വിങ് രൂപീകരിച്ചു
ജില്ലയിലെ ടൗണുകളിൽ കൂടുതൽ സ്റ്റാമ്പ് വെണ്ടർമാർക്ക് മുദ്രപ്പത്രങ്ങൾ വിൽക്കാൻ ലൈസൻസ് നൽകണമെന്ന് ഇന്റർനെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ വനിതാവിങ് രൂപീകരണയോഗം ആവശ്യപ്പെട്ടു.
നിലവിലെ ലൈസൻസികളുടെ സമീപം മൂന്നോ നാലോ സിഎസ് സി സൈന്ററുകൾക്കു കൂടി സ്റ്റാമ്പ് വെണ്ടർ ലൈസൻസ് നൽകണമെന്നും യോഗം ആവശ്യമുന്നയിച്ചു. അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വർഗീസ് ചിറ്റാരിക്കാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ദിനേശൻ മൂലക്കണ്ടം, ജില്ലാ സെക്രട്ടറി സി.എം.മനോജ് കുമാർ, ട്രഷറർ എം.ബി.അബ്ദുൽജലീൽ. വിവിധ മേഖലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.
വനിതാവിങ് ഭാരവാഹികൾ: ഒ.ചിത്രലേഖ (പ്രസിഡന്റ്), വി.കെ.സവിത, എസ്.സന (വൈസ് പ്രസിഡന്റ്), സതി അശോക് (ജനറൽ സെക്രട്ടറി), ശ്രീവിദ്യ പരപ്പ, കെ.കെ.ആശിഫ (ജോയിന്റ് സെക്രട്ടറി), രേഷ്മ ജയരാജ് (ട്രഷറർ).
No comments