സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പ്: മാസ്റ്റേഴ്സ് വിഭാഗത്തിൽ നീലേശ്വരം സ്വദേശി ഇ.ബാലൻ നമ്പ്യാർക്ക് ഹാട്രിക് സ്വർണം
കേരള സീനിയർ സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ പാലക്കാട്ട് സംഘടിപ്പിച്ച സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ ട്രിപ്പിൾ സ്വർണ നേട്ടവുമായി നീലേശ്വരം സ്വദേശി ഇ.ബാലൻ നമ്പ്യാരുടെ മിന്നുന്ന പ്രകടനം.
400, 200 മീറ്റർ ഓട്ടത്തിലും 3000 മീറ്റർ നടത്തത്തിലുമാണ് ഇദ്ദേഹം സ്വർണം നേടിയത്. മാസ്റ്റേഴ്സ് 80 കാറ്റഗറിയിലാണ് ഇദ്ദേഹം മത്സരത്തിനിറങ്ങിയത്. സീനിയർ സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ ഇതാദ്യമായാണ് മാസ്റ്റേഴ്സ് വിഭാഗവും പങ്കെടുക്കുന്ന സംസ്ഥാന അത് ലറ്റിക് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 22ാം വയസിൽ ഫുട്ബോൾ റഫറിയായി കളിക്കളത്തിലിറങ്ങിയ ബാലൻ നമ്പ്യാർ നാഷണൽ റഫറി എന്ന നിലയിൽ പ്രധാനപ്പെട്ട ഒട്ടേറെ ഫുട്ബോൾ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കാസർകോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ആണ്. റിട്ട. അധ്യാപികയായ ഭാര്യ ഗിരിജ, മക്കളായ സുജിത് നമ്പ്യാർ, സുദീപ് നമ്പ്യാർ, സന്ദീപ് നമ്പ്യാർ എന്നിവരുടെ പിന്തുണയാണ് ഇദ്ദേഹത്തിന് കളിക്കളത്തിൽ കരുത്താകുന്നത്. ടൊവിനോ തോമസ് അഭിനയിച്ച എ.ആർ.എം എന്ന സിനിമയുടെ തിരക്കഥാ കൃത്താണ് സുജിത് നമ്പ്യാർ.
Hearty congratulations 🫡🫡🫡to veteran sports man sri Balan Nambiar Deserve felicitation from Nileshwar sports lovers and citizens. At 80, his achievements in athletics and as an acclaimed football Referee proved time and again that that age is just a number.
ReplyDeleteAn role model for youngsters.
Bravo, sri. Balan Nambiar, at your age when most people are finding difficulty in walking straight, you are running races and winning medals at National and International 👏👏👏admirable and amazing feat. Msy God bless you with good health and long life.
ReplyDelete