Breaking News

ലോക രക്തദാന ദിനത്തിൽ രക്തം നൽകി മാതൃകാ പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്

രക്തദാനം മഹാദാനം എന്ന സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് ലോക രക്തദാന ദിനത്തിൽ മാതൃക പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്.ആളുകളെ രക്തം ദാനം ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം നൽകിക്കൊണ്ട് ഈ മാതൃകാ പ്രവർത്തനത്തിന് നീലേശ്വരം സബ് ഇൻസ്പെക്ടർ കെ അജിത തുടക്കം കുറിച്ചു.bതുടർന്ന് സി പി ഒ മാരായ കെ പി സുരേന്ദ്രൻ , കെ സുമേഷ് എന്നിവരും രക്തം ദാനം നൽകി.വരും ദിവസങ്ങളിൽ മറ്റു സഹപ്രവർത്തകരും രക്തം ദാനം നൽകുമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ ദിലീഷ് കുമാർ പള്ളിക്കൈ, സുജിത്ത് കൂക്കോട് എന്നിവർ നേതൃത്വം നൽകി.

No comments