
പുരോഗമന കലാ സാഹിത്യ സംഘം നീലേശ്വരം സെൻ്റർ യൂനിറ്റ്, ക്ലാസ്സിക് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പള്ളിക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. പള്ളിക്കര ക്ലാസ്സിക് സ്പോർട്ട്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സന്തോഷ് എച്ചിക്കാനം രചിച്ച " ദേശീയ മൃഗം" എന്ന പുസ്തകം അറിയപ്പെടുന്ന പ്രഭാഷകനും നാടക പ്രവർത്തകനുമായ എം കെ ഗോപകുമാർ അവതരിപ്പിച്ചു. പു ക സാ യൂനിറ്റ് പ്രസിഡണ്ട് കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലാസ്സിക് ക്ലബ്ബ് സെക്രട്ടറി മജീഷ് എ കെ സ്വാഗതവും പു ക സാ യൂനിറ്റ് ജോയൻ്റ് സെക്രട്ടറി പി ഭാസ്ക്കരൻ നന്ദിയും പറഞ്ഞു. പു ക സാ ഏരിയാ പ്രസിഡണ്ട് യു ഉണ്ണികൃഷ്ണൻ, ഏരിയാ ജോയൻ്റ് സെക്രട്ടറി കെ കെ നാരായണൻ മാസ്റ്റർ, നീലേശ്വരം സെൻ്റർ യൂനിറ്റ് സെക്രട്ടറി എൻ രാമകൃഷ്ണൻ , കമ്മറ്റി അംഗം പുരുഷോത്തമൻ മാസ്റ്റർ , ക്ലാസ്സിക് സ്പോർട്ട്സ് ക്ലബ്ബ് വനിതാ വേദി സെക്രട്ടറി ഗായത്രി, സിന്ദു ടീച്ചർ തുടങ്ങിയവർ പുസ്തക ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പ്രതികൂല കാലാവസ്ഥയിൽ നടന്ന പുസ്തക ചർച്ച പ്രദേശവാസികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.
No comments