Breaking News

കൊട്രച്ചാൽ കേന്ദ്രീകരിച്ച് റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു.


നീലേശ്വരം മുൻസിപ്പാലിറ്റിയിൽ മുപ്പതാം വാർഡിൽ കൊട്രച്ചാൽ കേന്ദ്രീകരിച്ച് റസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം നീലേശ്വരം പോലീസ് എ.എസ്. ഐ ശ്രീജീത്ത് പി.വി. നിർവ്വഹിച്ചു. ഇന്ന് സമൂഹത്തിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന സൗഹൃദവും സ്നേഹവും വീണ്ടെടുക്കുന്നതിനും, ലഹരി ഉപയോഗത്തിന്റെ പിറകെ പോകുന്ന യുവതയെ നേർവഴിയിൽ കൊണ്ടുവരുന്നതിനും, സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിന്നതിനും കഴിയുന്നിടത്താണ് റസിഡന്റ് സ് അസോസിയേഷന്റെ പ്രസക്തി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ: രമേഷ് ഡി.ജി. അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ബാബു മൂത്തല അസോസിയേഷൻ ബൈലോ അവതരിപ്പിച്ച് സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, പി.വി.ബാലകൃഷ്ണൻ, മുരളി രാമൻ, സയന ബാബു, എം ചന്ദ്രൻ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ - ഡോ:രമേഷ് ഡി.ജി.പ്രസിഡന്റ്, ബാബു മൂത്തല സെക്രട്ടറി, പി.വി.ബാലകൃഷ്ണൻ ട്രഷറർ, ടി.വി പുരുഷു വൈസ് പ്രസിഡന്റ്, എം. ചന്ദ്രൻ ജോയിന്റ് സെക്രട്ടറി.

No comments