നീലേശ്വരം പുഴയോരത്തെ ജൈവ വൈവിധ്യ പഠനത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രസാംസ്കാരികോത്സവത്തിന് തുടക്കം
നീലേശ്വരം കച്ചേരിക്കടവു മുതലുള്ള പുഴയോര ജൈവ വൈവിധ്യ പഠനത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാതല ശാസ്ത്ര സാംസ്കാരികോത്സവത്തിന് നീലേശ്വരം നഗരസഭയിൽ തുടക്കമായി. കച്ചേരിക്കടവ് പുഴയോരത്ത് നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ ദിവാകരൻ കടിഞ്ഞിമൂല മുഖ്യാതിഥിയായി.പരിഷത്ത് ജില്ല പ്രസിഡൻറ് ബാലകൃഷ്ണൻ കൈരളി അധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ സതീശൻ, ഡോ.വി.സുരേശൻ, പി.കെ.മുകുന്ദൻ, എന്നിവർ സംസാരിച്ചു.വി.മധുസൂദനൻ സ്വാഗതവും യു.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. പ്രശസ്ത ജൈവ വൈവിധ്യ പഠന വിദഗ്ദ്ധൻ വി -സി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ യോഗേഷ് എം, പ്രൊഫ.എം.ഗോപാലൻ എന്നിവർ പഠനത്തിന് നേതൃത്വം നൽകി.പ്രാന്തൻ കണ്ടൽ, വള്ളിക്കണ്ടൽ, ഉപ്പട്ടി, ചക്കരക്കണ്ടൽ, ചുള്ളിക്കണ്ടൽ എന്നിവയാണ് ഈ പ്രദേശത്ത് വ്യാപകമായി വളർന്നു വരുന്ന കണ്ടലുകൾ. മുഴുവൻ ജൈവ വൈവിധ്യത്തിൻ്റെയും പഠന റിപ്പോർട്ട് തയാറാക്കാനും അടുത്ത ഘട്ടത്തിൽ പുഴയോര ശുചീകരണവും ഒഴിഞ്ഞ തീരങ്ങളിൽ കൂടുതൽ കണ്ടലുകൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങൾ വച്ചുപിടിപ്പിക്കാനും തീരുമാനിച്ചു.കാർഷിക കോളേജ് വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെ മുപ്പതോളം പേർ പഠനത്തിൽ പങ്കാളികളായി.
No comments