നീലേശ്വരം കോവിലകം ചിറയ്ക്ക് ക്രാഷ് ബാരിയർ സ്ഥാപിച്ചു
അപകടഭീതി നീങ്ങി; നീലേശ്വരം കോവിലകം ചിറയ്ക്ക് ക്രാഷ് ബാരിയർ സ്ഥാപിച്ചു.
നീലേശ്വരത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ഇത്. മറ്റൊരു അധ്യയനവർഷം അടുത്തെത്തി നിൽക്കെ തന്നെ ഇത് നടപ്പായത് ജനങ്ങൾക്ക് ആഹ്ലാദവും ഒപ്പം ആശ്വാസവും പകർന്നു. സ്‌കൂൾ വിദ്യാർഥികളും അവരെ കൊണ്ടുപോകുന്ന വാഹനങ്ങളും നിരവധിയായി സഞ്ചരിക്കുന്ന വഴിയാണിത്. നീലേശ്വരം തളിയിൽ ക്ഷേത്രത്തിൽ നിന്ന് മന്നൻപുറത്തുകാവിലേക്കുള്ള പ്രധാനവഴിയുമാണിത്. ചിറയ്ക്ക് ചുറ്റും ക്രാഷ് ബാരിയർ ഇല്ലാത്തതിനാൽ അപകടങ്ങളും പതിവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം റിങ് റോഡ് പ്രവൃത്തിയിൽ ക്രാഷ് ബാരിയർ കൂടി ഉൾപ്പെടുത്തി ഉടൻ പണി പൂർത്തീകരിക്കാൻ നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയാണ് നിർദേശിച്ചത്. ക്രാഷ് ബാരിയർ സ്ഥാപിച്ചതോടെ ഇദ്ദേഹവും വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ ഉൾപ്പെടെയുള്ളവരും സ്ഥലം സന്ദർശിക്കുകയും ചെയ്തു.
No comments