Breaking News

നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ: വാശിയേറിയ തിരഞ്ഞെടുപ്പിൽ കെ.വി.സുരേഷ് കുമാർ വീണ്ടും പ്രസിഡന്റ്

നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് കെ.വി.സുരേഷ് കുമാറിന് തകർപ്പൻ ജയം.
154 വോട്ട് ഭൂരിപക്ഷത്തോടെയാണ് ഇദ്ദേഹത്തിന്റെ വിജയം. ഇക്കുറി സുരേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് എം.മൂസയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഇദ്ദേഹം നേടിയ 226 നെതിരെ 380 വോട്ടുകൾ നേടിയാണ് സുരേഷ് കുമാറിന്റെ വിജയം.

No comments