Breaking News

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു

നീലേശ്വരം താലൂക്ക് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നഴ്‌സിങ് ഓഫീസർമാരെ ആദരിച്ചു. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി നഴ്‌സിങ് ഓഫീസറെ പൊന്നാടയണിയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ചന്ദ്രമതി, നഗരസഭ കൗൺസിലർമാരായ സി.സുഭാഷ്, ഇ.അനീഷ്, കെ.പി.സതീശൻ, വി.രാജം എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.സോനു.ബി.നായർ സ്വാഗതവും അതുല്യ നന്ദിയും പറഞ്ഞു.

No comments