നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ: കെ.വി.സുരേഷ് കുമാർ പ്രസിഡന്റ്, എ.വിനോദ് കുമാർ ജനറൽ സെക്രട്ടറി
നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ടായി കെ.വി. സുരേഷ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തു.
പടിഞ്ഞാറ്റം കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡിയോഗം
യൂണിറ്റ് പ്രസിഡണ്ട് കെ വി സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ കാസർകോട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, ട്രഷറർ മാഹിൻ കോളിക്കര,വൈസ് പ്രസിഡണ്ട് ശിഹാബ് ഉസ്മാൻ സെക്രട്ടറി ആസിഫ്, ദാമോദരൻ, നീലേശ്വരം മർച്ചന്റസ് വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് സി.പി. ശ്രീധരൻ യൂത്ത് വിംഗ് പ്രസിഡണ്ട് പി സക്കീർ , വനിതാ വിംഗ് പ്രസിഡണ്ട് ജയലക്ഷ്മി സുനിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ വിനോദ് കുമാർ സ്വാഗതവും, ട്രഷറർ എം.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു
2026-28 വർഷത്തെ ഭാരവാഹികൾ . കെ.വി. സുരേഷ് കുമാർ പ്രസിഡന്റായും
എ. വിനോദ് കുമാർ ജനറൽ സെക്രട്ടറിയായും
എം. മുഹമ്മദ് അഷറഫ് ട്രഷററായും
വൈസ്.പ്രസിഡന്റ് മാരായി
എം. ജയറാം , ഡാനിയേൽ സുകുമാർ ജേക്കബ്ബ്, സി.വി. പ്രകാശൻ , തമ്പാൻ ടി.വി, സി.എച്ച്.അബ്ദുൾ റഷീദ്, സെക്രട്ടറിമാരായി
കെ.എം. ബാബുരാജ്, പി.വി. പവിത്രൻ, ശശീധരൻ പാണ്ടിക്കോട്, കെ.എം. തുളസിദാസ് , ടി. സുബൈർ , എം.ചന്ദ്രൻ എന്നിവരും
ഓഡിറ്റർമാരായി വി.ടി. കിഷോർ കുമാർ , സതീശൻ വെങ്ങാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
No comments