മുരുഡേശ്വർ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാനകിയും മരിച്ചു
തീർത്ഥാടക യാത്രക്കിടയിൽ കർണാടകയിലെ മുരുഡേശ്വരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. കയ്യൂർ മയ്യലിലെ കെ. ജാനകിയാണ് (68) ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനകി
മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും പിന്നീട് ഐഷൽ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ. പിന്നീട് സ്വവസതിയായ മയ്യിലിലേക്ക് കൊണ്ട് പോകും. മോഹനനാണ്
ഭർത്താവ്. മകൾ നീതു.മരുമകൻ: ടി.വിഅവിനാശ് (അധ്യാപകൻ രാജാസ് ഹയർ സെക്കന്ററി സ്കൂൾ)
സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ ( ഓട്ടോ ഡ്രൈവർ നീലേശ്വര)
കാർത്യായനി കെ, കമലാക്ഷി കെ ( റിട്ടയേർഡ് അധ്യാപിക ചാത്തമത്ത് ). പരേതരായ കെ.രാഘവൻ ( റിട്ട. തഹസിൽദാർ),നാരായണി, കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഉണ്ടായ അപകടത്തിൽ കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ വിമുക്തഭടൻ , - ഗായത്രി ദമ്പതികളുടെ മകൻ സാഗർനാഥ് (44) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ജാനകിയുടെ മകൾ നീതു, മരുമകൻ അവിനാശ് കൊച്ചു മകൾ ആവണി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. തീർത്ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണ വിട്ട് ഇലക്ട്രിക്പോസ്റ്റിലടിച്ചത്.
No comments