Breaking News

ചെറുവത്തൂർ മട്ടലായി ദേശീയപാതയിലെ വിള്ളൽ: കലക്ടർ ഉത്തരവിട്ട അന്വേഷണം തുടങ്ങി

ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ വിള്ളൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം തുടങ്ങി.
ഇതുസംബന്ധിച്ച അന്വേഷണത്തിന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകുന്നതിനായിരുന്നു കലക്ടറുടെ ഉത്തരവ്. കാഞ്ഞങ്ങാട് ആർഡിഒയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് അന്വേഷണ ചുമതല. ഹൊസ്ദുർഗ് തഹസിൽദാർ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ, ആർടിഒ, ചെറുവത്തൂർ പഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ, ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങൾ. സംഘം ഇന്നു രാവിലെ മട്ടലായിയിലെത്തി.

No comments