ചായ്യോത്ത് എൻ.ജി.സ്മാരക കലാവേദി ഗ്രാമീണ ബോളിബോൾ ടൂർണ്ണമെന്റ് നാളെ
ചായ്യോത്ത്എൻ.ജി.സ്മാരക കലാവേദി നേതൃത്വത്തിൽ എൻ.ജി.കമ്മത്ത്, ഇ.കെ.നായനാർ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാമീണ വോളിബോൾ ടൂർണമെന്റ് നാളെ ശനിയാഴ്ച്ച 5.30 മുതൽ നടക്കും.വിജയികൾക്ക് 5000 രൂപ,4000 രൂപ വീതം ക്യാഷ് അവാർഡും ട്രോഫിയും നൽകും.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. ചടങ്ങിൽ വെച്ച് തേജസ്വിനി പുഴയിൽ ചങ്ങാടം മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയവരെ ആദരിക്കും.
.
No comments