Breaking News

നീലേശ്വരം കൊട്ടുമ്പുറത്തെ മാലിന്യം: പൊതുജനത്തിന്റെ ആജ്ഞയായി സ്ഥലത്ത് പോസ്റ്റർ

നീലേശ്വരം മേൽപ്പാലത്തിന് കീഴെ കൊട്ടുമ്പുറത്ത് മാലിന്യം കുമിയുന്നതിനെതിരെ പൊതുജനത്തിന്റെ ആജ്ഞയായി പോസ്റ്റർ.
ഭാരതീയ മൗലികാവകാശ സംരക്ഷണ സമിതിയുടെ പേരിലാണ് സ്ഥലത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കാലവർഷം തുടങ്ങാനിരിക്കെ 24 മണിക്കൂറിനകം മാലിന്യം നീക്കാൻ അടിയന്തര നടപടി വേണമെന്നും പോസ്റ്ററിൽ ആവശ്യമുണ്ട്. നഗരസഭാ അധികൃതരുടെ ശ്രദ്ധയ്ക്ക്... എന്ന തലക്കെട്ടിലുള്ള പോസ്റ്ററിൽ കൊട്ടുമ്പുറത്തുകാരും മനുഷ്യരാണെന്നും ഇവിടെ മാലിന്യം കുന്നു കൂട്ടുന്നത് നഗരസഭാ അധികൃതരുടെ നേതൃത്വത്തിലാണെന്നും പറയുന്നു. ഇത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്നും മാലിന്യം 24 മണിക്കൂറിനുള്ളിൽ നീക്കണമെന്നത് പൊതുജനത്തിന്റെ ആവശ്യമല്ല അജ്ഞയാണെന്നും പോസ്റ്ററിൽ പറയുന്നു. നേരത്തെയും ഇവിടെ സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മാലിന്യം നീക്കിയില്ലെങ്കിൽ വാരിയെടുത്ത് നഗരസഭാ ഓഫീസിനു മുന്നിൽ കൊണ്ടിടുമെന്ന മുന്നറിയിപ്പോടെ ആയിരുന്നു ഇത്.

No comments