Breaking News

നീലേശ്വരം കോൺവന്റ് ജംഗ്ഷനിലെ അപകടസാധ്യത ഒഴിവാക്കണം: പേരോൽ വികസന സമിതി

നീലേശ്വരം- എടത്തോട് റോഡിലെ കോൺവന്റ് ജംഗ്ഷൻ അപകടക്കുരുക്കായി.
ദിനംപ്രതി വർധിക്കുന്ന വാഹനങ്ങളുടെ എണ്ണവും നിയന്ത്രണമില്ലാത്ത റോഡ് മുറിച്ചു കടക്കലുമെല്ലാം ഇവിടെ അപകടം നിത്യസംഭവമാക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികൾ, വയോധികർ, കാൽനടയാത്രക്കാർ, ഇരുചക്രവാഹനയാത്രക്കാർ എന്നിവരാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടസാധ്യത നേരിടുന്നതെന്ന് പേരോൽ വികസന സമിതി യോഗം ചൂണ്ടിക്കാട്ടി. എടത്തോട് റോഡിനായി കോൺവന്റ് ജംഗ്ഷനിൽ ഭൂമി ഏറ്റെടുത്ത സ്ഥലത്ത് റോഡിന് കൂടുതൽ വീതി ലഭ്യമായ സ്ഥലത്ത് വെള്ളക്കെട്ട് ഒഴിവാക്കി താൽക്കാലിക റോഡ് നിർമിച്ച് ഗതാഗതയോഗ്യമാക്കുന്നതിലൂടെ ഇവിടെ അപകടസാധ്യത വലിയതോതിൽ കുറക്കാനാകുമെന്ന് യോഗം വിലയിരുത്തി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
വികസനസമിതി പ്രസിഡന്റ്് കെ.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി ആറ്റുപുറം സ്വാഗതം പറഞ്ഞു. നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി.സുരേന്ദ്രൻ, കൗൺസിലർ കെ.പി.സതീശൻ, സെന്റ് പീറ്റേഴ്‌സ് ചർച്ച് വികാരി ഫാ.ലോറൻസ്, ടി.ജി.ഗംഗാധരൻ, വിജയകുമാർ കോറോത്ത്, വിജയൻ പൊങ്കാല, അഡ്വ.സോമരാജൻ, പി.പി.മോഹനൻ, എ.വി.കൃഷ്ണൻ, പി.മോഹനൻ, കെ.ജെ.ജോയി എന്നിവർ സംസാരിച്ചു.

No comments