Breaking News

മഴക്കാലമുന്നൊരുക്കം അവലോകനം ചെയ്ത് നീലേശ്വരം വില്ലേജ്തല ജനകീയ സമിത ി<> നീലേശ്വരം പുഴയ്ക്ക് പുതിയ പാലം, ആകാശപാത, നീലേശ്വരം മിനിസിവിൽ സ്റ്റേഷൻ എന്നിവ ഉടൻ വേണം

കാലവർഷത്തുടക്കത്തിലെ കെടുതികൾ നേരിടാൻ മഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് നീലേശ്വരം വില്ലേജ്തല ജനകീയ സമിതി.
നീലേശ്വരം നഗരസഭയിലെ ഓരോ വാർഡിലും അതത് സാനിട്ടേഷൻ കമ്മിറ്റികൾക്ക് ഫണ്ട് അനുവദിക്കൽ, മരങ്ങൾ, വൈദ്യുത തൂണുകൾ, കമ്പികൾ എന്നിവ പൊട്ടിവീണാൽ സ്വീകരിക്കേണ്ട അടിയന്തരനടപടികൾ, ഗതാഗത തടസമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ യോഗം ചർച്ച ചെയ്ത് മുന്നൊരുക്കങ്ങൾ നടത്തി.
നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരണം, ദേശീയപാക വികസന ഭാഗമായി നീലേശ്വരത്തെ പഴയപാലം പൊളിച്ചുപണിയൽ, ആകാശപാത അനുവദിക്കൽ, നീലേശ്വരത്തെ മിനിസിവിൽ സ്റ്റേഷൻ നിർമാണം എന്നിവ വേഗം വേണമെന്നും യോഗം ആവശ്യപ്പെട്ടു. മാർക്കറ്റ് ജംഗ്ഷനിൽ പണി പൂർത്തിയാകാത്ത മൺപാത ഗതാഗതത്തിന് തുറന്നുകൊടുത്ത് സമരസമിതിയുമായി സംഘർഷാത്മക സാഹചര്യമുണ്ടാക്കാനുള്ള എൻഎച്ച്എഐയുടെ നടപടി അവസാനിപ്പിക്കണമെന്നുള്ള ആവശ്യവും സർക്കാരിനു മുന്നിൽ സമർപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭ കൗൺസിലർ വി.രാജം അധ്യക്ഷയായി. നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഭാർഗവി, മുതിർന്ന പൊതുപ്രവർത്തകൻ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സി.രാഘവൻ, എസ്.വി.ഒ, പ്രസീദ എന്നിവർ സംസാരിച്ചു.

No comments