Breaking News

നീലേശ്വരം ആകാശപാത: നഗരസഭാ കർമസമിതിയുടെ അനിശ്ചിതകാലസമരം 18-ാം ദിവസത്തിലേക്ക്‌

ദേശീയപാത വികസനത്തിൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ആകാശപാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കർസമിതി നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം പതിനെട്ടാം ദിവസത്തിലേക്ക്.
പതിനെട്ടാം ദിവസത്തെ സമരം നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്യും. കൗൺസിലർ പി.ശ്രീജ അധ്യക്ഷത വഹിക്കും. പതിനേഴാം ദിവസത്തെ സമരം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കൗൺസിലർ പി.വി.സതീശൻ അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദ് റാഫി മുൻ എം എൽ എ. കെ .കുഞ്ഞിരാമൻ, നഗരസഭ വൈസ് ചെയർമാൻ പി എം സന്ധ്യ .കൺവീനർ ഇ ഷജീർ,അഡ്വ കെ പി നസീർ, ശശീന്ദ്രൻ മടിക്കൈ, ഏ വി സുരേന്ദ്രൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ. തമ്പാൻ നായർ , പി വിജയകുമാർ,കെ വി ദാമോദരൻ, , വി ഗൗരി,കെ വി സുധാകരൻ,കെ ബാലകൃഷ്ണൻ,പി പി ലത, വി വി സതി, വി വി ശ്രീജ, കെ പ്രീത,കെ കാർത്ത്യായനി,കെ ഉണ്ണിനായർ, പി വി സുനിത, വി വി പ്രകാശൻ, ടി വി രജിത, യു. ഉണ്ണികൃഷ്ണൻ നായർ , കെ.വി.ലീല,വി വി ജാനു,പി ശ്രീജ, പി. യു രാധാകൃഷ്ണൻ നായർ കെ.ഷിജിത ,എം ശാന്ത, ഇട്ടപ്പുറം പ്രദിപ്കുമാർ, എം.കെ വിനയരാജ് എന്നിവർ പ്രസംഗിച്ചു. സുരേഷ് പുതിയേടത്ത് സ്വാഗതം പറഞ്ഞു.
പതിനാറാം ദിവസത്തെ സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി.വി.ബാലൻ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.പി.സതീശൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി ,വൈസ് ചെയർ പേഴ്സൺ പി എം സന്ധ്യ, മാമുനിവിജയൻ , സുരേഷ് പുതിയേടത്ത്, ധീവരസഭാ നേതാവ് സി.കുഞ്ഞികൃഷ്ണൻ , നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എവി സുരേന്ദ്രൻ, ഇ ചന്ദ്രവതി. നഗരസഭ കൗൺസിലർമാരായ പി വി സതീശൻ , പ്രദീപൻ ഇട്ടപ്പുറം, കെ.പി ശ്രീനിവാസൻ ,എം ശാന്ത, പി കെ ഷിജിത , ഒ.കെ. സതി,വ്യാപാരി വ്യവസായി സമിതി വനിതാ വിങ്ങ് നീലേശ്വരം ബ്ലോക്ക് പ്രസിഡണ്ട്എ ആർ രജിത, എം.ഒ വർഗീസ്, എം.ബാലകൃഷ്ണൻ ,പി. ദാമോദരൻ . മമ്മു കോട്ടപ്പുറം പേരോൽ വികസന സമിതി സെക്രട്ടറി ടോമി ആറ്റുപുറം തുടങ്ങിയവർ സംസാരിച്ചു. പി.ഭാർഗവി സ്വാഗതം പറഞ്ഞു.

No comments