സ്‌നേഹഗീതങ്ങളോടെ നീലേശ്വരം കൊട്രച്ചാൽ ഗാലക്‌സി ഗ്രന്ഥാലയത്തിൽ വായനവെളിച്ചം
നീലേശ്വരം കൊട്രച്ചാൽ ഗാലക്‌സി ഗ്രന്ഥാലയം ബാലവേദിയുടെ വായനക്കളരി വായനവെളിച്ചം നാലാംഘട്ട പരിപാടി കുട്ടികൾ സ്‌നേഹഗീതികൾ പാടിയും ആടിയും സമ്പന്നമാക്കി.
നഗരസഭ ലൈബ്രറി ഏകോപനസമിതി കൺവീനർ പി.സുശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗാലക്‌സി പ്രസിഡന്റ് കെ.വി.സുരേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.മണി സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ ഗായത്രി സംബന്ധിച്ചു. ഹരീഷ് മൂത്തൽ, കെ.വി.മധു എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ സിനിത പ്രവീൺ നന്ദി പറഞ്ഞു. ലോകംമുഴുവൻ സുഖം പകരാനുള്ള പ്രാർത്ഥനയുമായി ആരാധ്യയുടെ നൃത്തം, കുട്ടികളിലെ ആത്മഹത്യയ്‌ക്കെതിരെ ബോധവൽക്കരണവുമായി തപശ്രീയുടെ ഏകാങ്കനാടകം, നാടൻപാട്ടുകളിലൂടെ രതീഷ്മാസ്റ്റർ നടത്തിയ സംവാദം, ബാലവേദി കൺവീനർ പ്രേമരവിയുടെ സംഗീതസാന്ദ്രമായ വർത്തമാനങ്ങൾ, കുട്ടികളുടെ ചിത്രപ്രദർശനം, നാടൻപാട്ടുകൾ, എഡിറ്റോറിയൽ വായന എന്നിവകൊണ്ട് പരിപാടി സമ്പന്നവും സന്തോഷകരവുമായി.
No comments