നിയമസഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പിൻവലിക്കൽ നടപടി. പശ്ചിമ ബംഗാളിലെ 144 - ഫാൽട്ട നിയമസഭാ മണ്ഡലത്തിൽ കമ്മീഷൻ പുതിയ വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അവിടെ പെരുമാറ്റച്ചട്ടം തുടരും.
No comments