Breaking News

വരഞ്ഞൂർ കഞ്ഞാറ്റിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

വരഞ്ഞൂർ കഞ്ഞാറ്റിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. മേലാഞ്ചേരി ഭണ്ഡാര പരിസരത്തു നിന്ന് മീർകാനംതട്ട് ലയബ്രഹ്‌മത്തിന്റെ ശിങ്കാരിമേളം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ കലവറനിറയ്ക്കൽ ഘോഷയാത്ര നടത്തി. ഡോ.വത്സൻ പിലിക്കോട് ആധ്യാത്മിക പ്രഭാഷണം നടത്തി. തന്ത്രി ആലമ്പാടി ഇല്ലത്ത് പത്മനാഭ പട്ടേരിക്ക് ആചാര്യവരവേൽപ് നൽകി. ദീപാരാധന, ഭജന, നിറമാല, അന്നപ്രസാദം, കോൽക്കളി, കലാസന്ധ്യ, തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി. പ്രതിഷ്ഠാദിനപൂജ, തുടർന്ന് തുലാഭാരം. ഉച്ചയ്ക്ക് അന്നപ്രസാദം, വൈകിട്ട് ആറിന് നടതുറക്കൽ, തുടർന്ന് ദീപാരാധന. ഫ്‌ളവേഴ്‌സ് ചാനൽ ഫെയിം തൃഷ്ണ അമൃതകൃഷ്ണ സഹോദരിമാരുടെ ഭജനാമൃതം, രാത്രി 8. 30 ന് നിറമാല. തുടർന്ന് പ്രസാദവിതരണത്തോടെ പ്രതിഷ്ഠ മഹോത്സവം സമാപിച്ചു

No comments